നാദിർഷ-റാഫി ടീമിൻ്റെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി

  • IndiaGlitz, [Tuesday,October 24 2023]

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന ചിത്രത്തിൻ്റെ അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. കലന്തൂർ എൻ്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ കലന്തൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ പൂർണ്ണമായും ഹ്യൂമർ തില്ലറിൽ അവതരിപ്പിക്കുകയാണ്.

അർജുൻ അശോകനും മുബിൻ എം റാഫിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് നായിക. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീർ കരമന, ജോണി ആൻ്റെണി, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, ഡ്രാക്കുള സുധീർ, സമദ്, കലാഭവൻ ജിൻ്റോ, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, മാളവികാ മേനോൻ, നെഹാസക്സേനാ എന്നിവരും പ്രധാന താരങ്ങളാണ്. ഹരി നാരായണൻ്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം: ഷാജി കുമാർ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്.

More News

കെ റെയിൽ പദ്ധതി എൻ്റെ ഐഡിയ: കെ ബി ഗണേഷ് കുമാർ

കെ റെയിൽ പദ്ധതി എൻ്റെ ഐഡിയ: കെ ബി ഗണേഷ് കുമാർ

ഒരു വോട്ടിനായാലും ഇത്തവണ തൃശ്ശൂരില്‍ ജയിപ്പിക്കണേ: സുരേഷ് ഗോപി

ഒരു വോട്ടിനായാലും ഇത്തവണ തൃശ്ശൂരില്‍ ജയിപ്പിക്കണേ: സുരേഷ് ഗോപി

ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ഗുമസ്ഥൻ' ചിത്രീകരണം ഇന്ന് ആരംഭിക്കും

'ഗുമസ്ഥൻ' ചിത്രീകരണം ഇന്ന് ആരംഭിക്കും

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു