ബിഗ്‌ബോസിൽ ശെരിക്കും വിന്നർ ആയത് നാദിറ: രഞ്ജു രഞ്ജിമാർ

  • IndiaGlitz, [Tuesday,July 18 2023]

മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ സെലിബ്രിറ്റി ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ആണ് രഞ്ജു രഞ്ജിമാര്‍. തൻ്റെ അഭിപ്രായങ്ങളും നിലപാടുകളും അറിയിച്ചും മലയാളികൾക്കിടയിൽ അവർ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാള സിനിമയിലെ മുന്‍നിര താരങ്ങൾക്കും ബോളിവുഡ് താരങ്ങള്‍ക്കും രഞ്ജു രഞ്ജിമാര്‍ മേക്കപ്പ് ഇട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായ ട്രാന്‍സ് വുമൺ രഞ്ജു രഞ്ജിമാര്‍ ഇന്ത്യഗ്ലിറ്റ്സ്ന് നല്‍കിയ അഭിമുഖത്തിൽ വീണ്ടും മനസ് തുറക്കുകയാണ്.

ബിഗ് ബോസ് സീസൺ 5 നദിറയ്ക്ക് വേണ്ടി മാത്രം നടന്നതാണ്, ബിഗ് ബോസ്സിൽ ശെരിക്കും വിജയിച്ചത് നദിറയാണ് എന്നും അവളെയോർത്തു അഭിമാനം ആണെന്നും രഞ്ജു അഭിപ്രായപ്പെട്ടു. തൻ്റെ ഏറ്റവും വലിയ സ്വപ്നം പ്രസവിക്കുക എന്നതാണ്, എന്നാൽ അതിന് സാധ്യതകൾ ഉണ്ടെന്നും അത് സങ്കീർണ്ണമാണെന്നും അവർ പറയുന്നു. അതേ സമയം ദത്തെടുക്കലിനെ പറ്റി ചിന്തിച്ചിട്ടല്ലെന്നും അവർ വ്യക്തമാക്കി. ആരെയും വഞ്ചിക്കാതെയും ചതിക്കാതെയും എന്തും നേടിയെടുക്കണം എന്നാണ് സമൂഹത്തോട് പറയാനുള്ളതെന്നു രഞ്ജു രഞ്ജിമാർ പറഞ്ഞു. വസ്ത്ര സ്വാതന്ത്ര്യത്തിൽ ആരെയും കൈകടത്താൻ സമ്മതിക്കില്ല, ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുകയും ജീവിക്കുകയും ചെയ്യും, അതിലേക്ക് നിയന്ത്രണം വെക്കാൻ ആരെയും അനുവദിക്കില്ല എന്നും രഞ്ജു തുറന്നു പറഞ്ഞു. യാത്രകൾ ചെയ്യാൻ താല്പര്യമില്ല എങ്കിലും ജോലി സംബന്ധിച്ചു എവിടെ വേണേലും യാത്ര ചെയ്യാൻ ഒരു മടിയുമില്ലെന്നും രഞ്ജു രഞ്ജിമാർ ഇന്ത്യഗ്ലിറ്റ്സിനു നൽകിയ ആഭിമുഖ്യത്തിൽ പറഞ്ഞു.

More News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച

ഡിഎംകെയെ പേടിപ്പിക്കാൻ നോക്കണ്ട; ബിജെപിക്കെതിരെ ഉദയനിധി സ്റ്റാലിൻ

ഡിഎംകെയെ പേടിപ്പിക്കാൻ നോക്കണ്ട; ബിജെപിക്കെതിരെ ഉദയനിധി സ്റ്റാലിൻ

പ്രധാനമന്ത്രിക്ക് കത്തെഴുതി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്

പ്രധാനമന്ത്രിക്ക് കത്തെഴുതി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്

'പ്രോജക്ട് കെ'; ദീപിക പദുക്കോണിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'പ്രോജക്ട് കെ'; ദീപിക പദുക്കോണിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഉമ്മൻ ചാണ്ടി വിട വാങ്ങി; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം

ഉമ്മൻ ചാണ്ടി വിട വാങ്ങി; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം