'നടികര്‍ തിലകം': ഓഡിയോ റൈറ്റ് തിങ്ക് മ്യൂസിക് സ്വന്തമാക്കി

  • IndiaGlitz, [Wednesday,November 08 2023]

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് നടികർ തിലകത്തിൻ്റെ ഓഡിയോ റൈറ്റ് വൻ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കി. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സിൻ്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിൻ്റെ നിർമ്മാണത്തിൽ ഭാഗമാകുന്നുണ്ട്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

സൗബിന്‍ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, ദിവ്യ പിള്ള, നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവർക്കൊപ്പം ഭാവനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിൻ്റെ ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്നു.

More News

ഗ്ലെൻ മാക്സ്‍വെലിൻ്റെ മികവിൽ ഓസ്‌ട്രേലിയക്ക് അവിസ്മരണീയ ജയം

ഗ്ലെൻ മാക്സ്‍വെലിൻ്റെ മികവിൽ ഓസ്‌ട്രേലിയക്ക് അവിസ്മരണീയ ജയം

ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടാകുന്ന താരമായി ആഞ്ചലോ മാത്യൂസ്

ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടാകുന്ന താരമായി ആഞ്ചലോ മാത്യൂസ്

'സലാര്‍'; കേരളത്തില്‍ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

'സലാര്‍'; കേരളത്തില്‍ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

കമൽഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

കമൽഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ആര്യാടൻ ഷൗക്കത്ത് വിഷയം; കൂടുതൽ വ്യക്തത വേണമെന്ന് തിരുവഞ്ചൂർ

ആര്യാടൻ ഷൗക്കത്ത് വിഷയം; കൂടുതൽ വ്യക്തത വേണമെന്ന് തിരുവഞ്ചൂർ