കെ.ഗിരിജ വർമ ഓർമയായി

  • IndiaGlitz, [Thursday,December 08 2022]

തൃപ്പൂണിത്തുറയുടെ വാനമ്പാടി എന്നറിയപ്പെട്ട തൃപ്പൂണിത്തുറ കെ. ഗിരിജ വർമ ഓർമയായി. സിനിമകൾ, ഭക്തിഗാന, നാടകഗാന കസെറ്റുകൾ, സിഡികൾ, ആൽബങ്ങൾ തുടങ്ങിയവയിലെല്ലാം മലയാളികൾക്ക് സുപരിചിതയാണ്. 1986ൽ ആകാശവാണിയിൽ തിരുവനന്തപുരം നിലയത്തിലായിരുന്നു. അവിടെ നിന്ന് 2002ൽ തൃശൂർ നിലയത്തിലെത്തി. ആകാശവാണി ജീവിതത്തിൽ ഗിരിജ വർമ എണ്ണമറ്റ ഭക്തിഗാനങ്ങളും കീർത്തനങ്ങളും ലളിതഗാനങ്ങളും പാടിയിട്ടുണ്ട്.

2001ൽ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് അവാർഡ്, 2009ൽ വയലാർ രാമവർമ ഫൗണ്ടേഷൻ സൊസൈറ്റി അവാർഡ്, 2010ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്, റോട്ടറി അവാർഡ്, രുദ്ര ഗംഗ പുരസ്കാർ, നവരസം സംഗീത സഭ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ഗിരിജ വർമ നേടിയിട്ടുണ്ട്. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലും തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ സംഗീതോത്സവത്തിലും പഞ്ചരത്ന കീർത്തനാലാപനത്തിൽ സ്ഥിര സാന്നിധ്യമായിരുന്ന ഗിരിജാവർമയുടെ വിയോഗം സംഗീതാസ്വാദകർക്ക് വലിയ നഷ്ടം തന്നെയാണ്.