മുഷറഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു
- IndiaGlitz, [Thursday,August 31 2017]
പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്.മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
അഞ്ചു പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ അന്നത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന് സൗദ് അസീസിന് കോടതി 17 വര്‍ഷം തടവുശിക്ഷ വിധിച്ചു.
2007ല്‍ തെരഞ്ഞെടുപ്പു റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ബേനസീറിനു മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മുഷാറഫ് വീഴ്ച വരുത്തിയെന്നാണു കേസ്. 2013 ലാണ് മുഷറഫിനെ കേസില്‍ പ്രതിചേര്‍ക്കുന്നത്.