ചരിത്രദിനമെന്ത് മുഷറഫ് : ഗോഡ്ഫാദർ ഭരണത്തിന് അത്യമെന്തു ഇംറാന്Â
- IndiaGlitz, [Monday,July 31 2017]
നവാസ് ഷരീഫിനെ അയോഗ്യനാക്കിയ കോടതിവിധിയില്‍ സന്തോഷം രേഖപ്പെടുത്തി മുന്‍ പാകിസ്താന്‍ പ്രസിഡന്റും ആള്‍ പാകിസ്താന്‍ മുസ്‌ലിം ലീഗ് നേതാവുമായ പര്‍വേസ് മുഷറഫ്. കോടതി വിധി അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതി വിധി നല്ല വാര്‍ത്തയാണെന്നും രാജ്യം മുഴുവന്‍ മധുരം വിതരണം ചെയ്താണ് ഇത് ആഘോഷിക്കുന്നതെന്നും മുഷറഫ് പറഞ്ഞു. പാകിസ്താന്റെ ചരിത്രത്തില്‍ ഇത് ചരിത്രദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷരീഫിനെ പുറത്താക്കിയതിലുള്ള എല്ലാ ക്രെഡിറ്റും ഇംറാന്‍ ഖാനാണെന്നും മുഷറഫ് പറഞ്ഞു.
പ്രതിപക്ഷ നേതാവും തഹ്്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാനും കോടതി വിധിയെ അഭിനന്ദിച്ചു. ഗോഡ്ഫാദര്‍' ഭരണത്തിന്റെ അന്ത്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. നീതി നടപ്പാക്കപ്പെട്ടിരിക്കുന്നു. ഇത് സന്തോഷകരമായ ദിനമാണെന്നും ഇംറാന്‍ പറഞ്ഞു.
പാനമ അഴിമതിയില്‍ ഷരീഫിനെ അയോഗ്യനാക്കമെന്ന് കോടതിയില്‍ ആദ്യമായി ഹരജി നല്‍കിയത് ഇംറാന്‍ ഖാനായിരുന്നു.