മണിപ്പൂരിൽ വിദ്യാർത്ഥികളുടെ കൊലപാതകം; സിബിഐ അന്വേഷണം ആരംഭിച്ചു
- IndiaGlitz, [Thursday,September 28 2023]
മണിപ്പൂരിൽ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. രണ്ട് ദിവസമായാണ് കൊലപാതകം നടത്തിയത് എന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാർ അതീവ ഗൗരവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും കേസ് സി.ബി.ഐ സമഗ്രമായി അന്വേഷിക്കുമെന്ന് ഉറപ്പു നല്‍കിയതായും സിംഗ് കൂട്ടിച്ചേര്‍ത്തു.
കൊലപാതകം നടന്ന സ്ഥലം തിരിച്ചറിയുക, മൃതദേഹങ്ങള്‍ വീണ്ടെടുക്കുക, കുറ്റവാളികളെ കണ്ടെത്തുക എന്നിവയായിരിക്കും പ്രാഥമിക ലക്ഷ്യമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി അറിയിച്ചു. സംഘർഷങ്ങൾ വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിനെ വീണ്ടും 'പ്രശ്ന ബാധിത' മേഖലയായി പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവർന്ന ശേഷം ജീപ്പിന് തീയിട്ടു. വിദ്യാർഥികൾ കൊല്ലപ്പെട്ട സഹാര്യത്തിൽ വീണ്ടും ഉടലെടുത്ത ആക്രമണ സംഭവങ്ങളിലാണ് ബിജെപി ഓഫീസ് അഗ്നിക്ക് ഇരയാക്കിയത്. ഇരുനില കെട്ടിടമായിരുന്ന ബിജെപിയുടെ മണ്ഡലം ഓഫീസ് അഗ്നിക്കിരയാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.