മുരളി വിജയ് ക്രിക്കറ്റിൻെറ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു
Send us your feedback to audioarticles@vaarta.com
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ സ്ക്വാഡിൽ സ്ഥിരം സാന്നിധ്യമായിരുന്ന ചെന്നൈ താരം മുരളി വിജയ് അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അന്തരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 4490 റൺസാണ് വിജയ് ഇന്ത്യക്കായി നേടിയത്. മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണിങ്ങ് താരമായിരുന്ന അദ്ദേഹം മത്സരങ്ങളിൽ 3982 റൺസെടുത്തിട്ടുണ്ട്. ഇന്ത്യക്കായി എല്ലാ ഫോർമാറ്റുകളിലായി 87 മത്സരങ്ങളിൽ ആണ് പാഡ് അണിഞ്ഞിട്ടുള്ളത്. 12 സെഞ്ചുറി നേടിയിട്ടുണ്ട്. 17 ഏകദിന മത്സരങ്ങളിൽ കളിച്ച താരം 339 റൺസും ഒൻപത് ട്വന്റി 20 മത്സരങ്ങളിൽനിന്ന് 154 റൺസും നേടി.
ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ടീമുകൾക്കു വേണ്ടിയാണ് മുരളി ഐ.പി.എല്ലിൽ കളിച്ചത്. 2008 നവംബർ ആറിന് താരം ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞപ്പോഴും ഓസ്ട്രേലിയയായിരുന്നു എതിരാളികൾ. ട്വിറ്ററിലൂടെ താരം തൻെറ വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഇപ്രകാരമാണ് "ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണ്. 2002 മുതൽ 2018 വരെയുള്ള എൻ്റെ കരിയർ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. എനിക്ക് അവസരം തന്ന ബി.സി.സി.ഐ, തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ എന്നീ സംഘടനകളോട് നന്ദിപറയുന്നു. എൻ്റെ സ്വപ്നം പൂവണിയാൻ എന്നെ സഹായിച്ച ഏവർക്കും നന്ദി".
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments