ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിലെ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആറു വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു. രോഹിത് ശർമ്മ(65), തിലക് വർമ(41), ഇഷാൻ കിഷൻ(31) എന്നിവരാണ് മുംബൈയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയത്. മുംബൈയ്ക്കുവേണ്ടി ജെസർ ബെറൻഡോർഫും, പിയുഷ് ചൌളയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്താണ് മുംബൈ മറികടന്നത്.

സ്കോർ: ഡൽഹി 10/172 (19.4), മുംബൈ 4/173 (20) സീസണിൽ ആദ്യമായി ഫോമിലെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. 45 പന്തുകൾ നേരിട്ട രോഹിത് 65 റൺസെടുത്തു. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിൽ മുംബൈ മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ അഞ്ചു റണ്‍സാണ് മുംബൈയ്ക്ക് വേണ്ടിയിരുന്നത്. നന്നായി പന്തെറിഞ്ഞ ആന്റിച്ച് നോര്‍ക്യെയുടെ മികവിനെ മറികടന്നായിരുന്നു രോഹിതും സംഘവും ജയം കരസ്ഥമാക്കിയത്.

More News

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

മന്ത്രി മുഹമ്മദ് റിയാസിന് മതതീവ്രവാദ സംഘടനകളുമായി ബന്ധം: കെ സുരേന്ദ്രന്‍

മന്ത്രി മുഹമ്മദ് റിയാസിന് മതതീവ്രവാദ സംഘടനകളുമായി ബന്ധം: കെ സുരേന്ദ്രന്‍

ഭാര്യയുടെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

ഭാര്യയുടെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

ആവേശ് ഖാൻ്റെ ആവേശത്തിനെതിരെ നടപടി

ആവേശ് ഖാൻ്റെ ആവേശത്തിനെതിരെ നടപടി