ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റു തകർപ്പൻ ജയം. 35 പന്തിൽ 83 റൺസെടുത്ത സൂര്യ കുമാർ യാദവാണ് മുംബൈയുടെ വിജയ ശില്‍പി. 52 റൺസെടുത്ത നെഹൽ വധേരയുടേയും 21പന്തിൽ 42 റൺസെടുത്ത ഇഷാൻ കിഷന്റയും പ്രകടനം മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ജയത്തോടെ മുംബൈ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.
200 റൺസ് എന്ന വിജയലക്ഷ്യമായിരുന്നു മുംബൈയുടെ മുൻപിലേക്ക് ബാംഗ്ലൂർ വച്ച് നീട്ടിയത്. ടോസ് നേടിയ മുംബൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് മുംബൈയ്ക്ക് മത്സരത്തിൽ ലഭിച്ചത്. ബാംഗ്ലൂരിന്റെ ഓപ്പണർ വിരാട് കോഹ്ലിയെയും അനുജ് റാവത്തിനെയും പുറത്താക്കാൻ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ സാധിച്ചു. വമ്പൻ വിജയലക്ഷ്യം മുൻപിൽ കണ്ടുകൊണ്ട് ബാറ്റിംഗ് ആരംഭിച്ച മുംബൈക്കായി ഇഷാൻ കിഷാൻ തകർത്തടിച്ചു. ക്രീസിലെത്തിയ കാര്‍ത്തികാണ് സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. കേദാര്‍ ജാദവ് (12), വാനിന്ദു ഹസരങ്ക (12) പുറത്താവാതെ നിന്നു. കാമറൂണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.