ഓൺലൈൻ പേജുകളെ ട്രോളി മുകേഷ്
Send us your feedback to audioarticles@vaarta.com
ഓൺലൈൻ പേജുകളിൽ വരുന്ന വാർത്തകളെ ട്രോളി നടനും എം.എൽ.എയുമായ മുകേഷ്. ഓ മൈ ഡാർലിംഗ് എന്ന തൻ്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് മുകേഷ് ഓൺലൈൻ പേജുകളെ ട്രോളിയത്. 'താൻ ഇവിടെ സംസാരിച്ചതിൽ മഹാത്മഗാന്ധി ഒക്കെയുണ്ട്, അത് വെട്ടി നുറുക്കി ഗാന്ധിജിയെ പറ്റി അങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞ് കൊടുത്ത് കളയരുത്' എന്നായിരുന്നു മുകേഷ് പറഞ്ഞത്. നേരത്തെ മുകേഷിനെതിരെ ചില ഓൺലൈൻ പേജുകൾ വീഡിയോകൾ നൽകിയിരുന്നു. കല്ല്യാണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ മുകേഷിനെ മദ്യപിച്ച് മദോൻമത്തനായി മുകേഷ് എന്ന രീതിയിലായിരുന്നു വീഡിയോകൾ എഡിറ്റ് ചെയ്ത് ചിലർ പ്രസിദ്ധീകരിച്ചിരുന്നത്. ഓ മൈ ഡാർലിംഗ് എന്ന സിനിമയിൽ എത്തിയതിനെ കുറിച്ചും ചിത്രത്തിൻ്റെ നിർമാതാവിനെ പരിചയപ്പെട്ടതിനെ കുറിച്ചും മുകേഷ് ചടങ്ങിൽ സംസാരിച്ചു. ഇരുവരും നൈൽ നദിയുടെ ഉത്ഭവം കാണാൻ പോയതിനെ കുറിച്ചും പിന്നീട് അതിനടുത്തുള്ള ഗാന്ധി പ്രതിമ കണ്ടതിനെ കുറിച്ചും മുകേഷ് സംസാരിച്ചു.
മലയാളത്തിൻ്റെ പ്രിയ ബാലതാരമായിരുന്ന അനിഖ ആദ്യമായി നായികയാവുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്. വാലന്റൈൻസ് ഡെ ആയ ഫെബ്രുവരി 14 ന് കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്. ഷാൻ റഹ്മാൻ സംഗീതം പകർന്ന ഗാനങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ അനിഖ, മെൽവിൻ, മുകേഷ്, മഞ്ജു പിള്ള, ഫുക്രു, തുടങ്ങിയവർ പങ്കെടുത്തു. നടൻ ഷൈൻ ടോം ചാക്കോ ചടങ്ങിൽ പ്രത്യേക ക്ഷണിതാവായിരുന്നു. തിരക്കഥകൃത്ത് ജിനീഷ് മറ്റ് അണിയറ പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments