ഐപിഎല്ലിൽ ചരിത്രം കുറിക്കാന്‍ ഒരുങ്ങി എം.എസ് ധോണി

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ക്യാപ്റ്റനാണ് ധോണി. നാല് കിരീടങ്ങളുമായി ഐപിഎല്ലിലെ ഏറ്റവും വിജയമുള്ള രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് എം എസ് ധോണി. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുന്നതോടെ ചെന്നൈയുടെ ക്യാപ്റ്റനെന്ന നിലയില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ധോണിക്കാവും. 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ തുടക്കം മുതല്‍ സിഎസ്‌കെ നായകനായ ധോണി 14 സീസണുകളിലായി 199 മത്സരങ്ങളില്‍ സിഎസ്‌കെയുടെ ക്യാപ്റ്റൻ ആയിരുന്നു. ഐപിഎല്ലില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച കളിക്കാരനായി ധോണി ഇതിനകം തന്നെ ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. ഐപിഎല്‍ ചരിത്രത്തില്‍ 200 മത്സരങ്ങളില്‍ ഒരു ഫ്രാഞ്ചൈസിയെ നയിച്ചതിൻ്റെ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാകും ധോണി. ചെന്നൈക്ക് പുറമെ, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെയും ധോണി നയിച്ചിട്ടുണ്ട്. ടൂർണമെൻറിലാകെ നായകനായി ധോണി 213 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ടൂർണമെൻറിൽ താരമെന്ന നിലയിൽ 237 മത്സരങ്ങളിൽ മഹേന്ദ്ര സിംഗ് ധോണി പങ്കെടുത്തു. 2023 സീസണിലാണ്‌ ധോണി ഐ.പി.എല്ലിൽ 5000 റൺസ് കടന്നത്.

More News

വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് ഷൈൻ ടോം ചാക്കോ

വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് ഷൈൻ ടോം ചാക്കോ

രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ജോയ് മാത്യു

രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ജോയ് മാത്യു

സ്വർണക്കടത്തു കേസ്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

സ്വർണക്കടത്തു കേസ്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ