മോൻസൻ മാവുങ്കൽ കേസ്: തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ ഐ ജി ലക്ഷ്മൺ

  • IndiaGlitz, [Friday,August 18 2023]

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ ഐ ജി ലക്ഷ്മൺ എന്ന് ക്രൈം ബ്രാഞ്ച്. അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ കിട്ടിയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. എന്നാൽ ഐ ജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു എന്നും ക്രൈം ബ്രാഞ്ച് കുറ്റപ്പെടുത്തി. അറസ്റ്റ് ഭയന്നാണ് ഐജി ലക്ഷ്മൺ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നത്. പദവി ദുരുപയോഗം ചെയ്ത് മെഡിക്കൽ രേഖ ഉണ്ടാക്കി എന്നും സംശയമുണ്ട്.

ആയുർവേദ ചികിത്സയിൽ സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഐജി യുടെ ആയുര്‍വേദ ചികിത്സയിലും മെഡിക്കല്‍ രേഖയിലും സംശയങ്ങളുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുര്‍വേദ ആശുപത്രി ഉണ്ടായിരിക്കെ, ഐജി ചികിത്സ തേടി വെള്ളായണിയിലെ ഡിസ്പെന്‍സറിയിലാണ് പോയത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. പുരാവസ്തു തട്ടിപ്പിലെ ക്രൈം ബ്രാഞ്ച് കേസിൽ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മൺ.

More News

'മൈൻഡ്പവർ മണിക്കുട്ടൻ'; ചിങ്ങം ഒന്നിന് തുടക്കമായി

'മൈൻഡ്പവർ മണിക്കുട്ടൻ'; ചിങ്ങം ഒന്നിന് തുടക്കമായി

ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ഡി സതീശന്‍

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ഡി സതീശന്‍

'കിഷ്ക്കിന്ധാകാണ്ഡം': ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു

'കിഷ്ക്കിന്ധാകാണ്ഡം': ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം സി.ഒ.ടി നസീറിൻ്റെ മാതാവ് നല്‍കി

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം സി.ഒ.ടി നസീറിൻ്റെ മാതാവ് നല്‍കി