'മോണിക്ക ഒരു എ ഐ സ്റ്റോറി'; ടെറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി

  • IndiaGlitz, [Tuesday,October 10 2023]

പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷൻ്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമ്മിച്ച് ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന 'മോണിക്ക ഒരു എ ഐ സ്റ്റോറി' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യ എ ഐ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി.

മാഹി റിറ്റ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം പി പോസ്റ്റർ പ്രകാശനം ചെയ്തു. അപർണ്ണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നു. നിലവിൽ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ. നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേൽ.

More News

ഏകദിന ലോക കപ്പിൽ ന്യുസീലൻഡിന് വീണ്ടും ജയം

ഏകദിന ലോക കപ്പിൽ ന്യുസീലൻഡിന് വീണ്ടും ജയം

'ആന്റണി' യുടെ ടീസർ റിലീസ് ഒക്ടോബർ 19ന്

'ആന്റണി' യുടെ ടീസർ റിലീസ് ഒക്ടോബർ 19ന്

അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണ; ഹരിദാസൻ

അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണ; ഹരിദാസൻ

കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: വി ഡി സതീശൻ

കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: വി ഡി സതീശൻ

ലോക കപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാനിലെ ദുരന്ത ബാധിതർക്ക്: റാഷിദ് ഖാൻ

ലോക കപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാനിലെ ദുരന്ത ബാധിതർക്ക്: റാഷിദ് ഖാൻ