ഹാസ്യനടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ
Send us your feedback to audioarticles@vaarta.com
കൊച്ചിയിലെ ഗൗതം ആശുപത്രിയില്‍ നടി മോളി കണ്ണമാലി ചികിത്സയില്‍ തുടരുകയാണ്. ബിഗ് ബോസ് താരമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ദിയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ "മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648. സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ"
സത്രീധനം എന്ന സീരിയലിലൂടെയാണ് മോളി കണ്ണമാലിയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. ടെലിവിഷന്‍ പ്രേക്ഷകർക്കിടയിൽ മോളി കണ്ണമാലി എന്ന നടി ചാളമേരി എന്ന പേരില്‍ പ്രിയങ്കരിയായി. പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് മോളി കണ്ണമാലി സിനിമയിലേക്ക് അരങ്ങേറിയത്. അതിന് ശേഷം അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി, ലച്മി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായി വേഷം ചെയ്തു. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് നടിയെക്കുറിച്ച് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരുന്ന വിവരം.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com