സിവിൽ സർവീസ് റാങ്കുകാരിക്ക് മോഹൻലാലിൻ്റെ സർപ്രൈസ് അഭിനന്ദനം

  • IndiaGlitz, [Wednesday,May 24 2023]

സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹനയ്ക്ക് താര രാജാവ് മോഹൻലാലിൻ്റെ ഫോൺകാൾ സർപ്രൈസായി. മോഹൻലാലിൻ്റെ അടുത്ത സുഹൃത്തായ സിബി ജോർജിൻ്റെ സഹോദരിയുടെ മകളാണ് ഗഹന. മോഹൻലാലും സുചിത്രയും ജപ്പാൻ സന്ദർശിച്ചപ്പോൾ സിബി ജോർജിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചിരുന്നു. ഗഹനയെ മോഹൻലാൽ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. ഹലോ ഗഹന ഇത് മോഹന്‍ലാല്‍, ആക്ടറാണ്. നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി. ജപ്പാനില്‍ പോയപ്പോള്‍ അങ്കിളിൻ്റെ കുടെയൊക്കെ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഗഹനയുടെ വിജയത്തിൻ്റെ കാര്യം എനിക്ക് സന്ദേശമായി അയച്ചത്. എല്ലാ വിധത്തിലുള്ള ആശംസകളും സ്‌നേഹവും അറിയിക്കുന്നു” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ഗഹനയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ഇനിയുള്ള ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പ്രാര്‍ത്ഥിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും താന്‍ അദ്ദേഹത്തിൻ്റെ വലിയ ഫാനാണെന്നും ഗഹന പറയുന്നതും ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം. എം ജി സർവകലാശാലയിൽ ഇന്റർനാഷ്ണൽ റിലേഷൻസിൽ ഗവേഷണ വിദ്യാർത്ഥിയാണ് ഗഹന നവ്യ ജെയിംസ്. പാലാ അൽഫോൺസ കോളേജിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദം നേടിയ ഗഹന സെന്റ് തോമസ് കോളേജിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ഐഎഫ്എസിൽ പ്രവർത്തിക്കാനാണ് ഗഹനയ്ക്ക് താത്പര്യമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

More News

റോഷാക്കിനു ശേഷം നിസ്സാം ബഷീറിൻ്റെ ചിത്രത്തിൽ ദിലീപ്

റോഷാക്കിനു ശേഷം നിസ്സാം ബഷീറിൻ്റെ ചിത്രത്തിൽ ദിലീപ്

എഐ ക്യാമറ: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് തൽക്കാലം പിഴ ഈടാക്കില്ല

എഐ ക്യാമറ: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് തൽക്കാലം പിഴ ഈടാക്കില്ല

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നാസർ വിട്ടേക്കുമെന്ന് റിപ്പോർട്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നാസർ വിട്ടേക്കുമെന്ന് റിപ്പോർട്ട്

'സലാർ' ക്ലൈമാക്സിൻ്റെ അപ്ഡേറ്റ് പുറത്ത്

'സലാർ' ക്ലൈമാക്സിൻ്റെ അപ്ഡേറ്റ് പുറത്ത്

ഗുജറാത്തിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

ഗുജറാത്തിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം