തീയറ്ററുകളിൽ ക്രിസ്തുമസ് വിരുന്നൊരുക്കാൻ മോഹൻലാലിൻറെ 'എലോൺ'

സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ എലോൺ ക്രിസ്തുമസിന് തീയറ്ററുകളിൽ. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമെന്ന പ്രേത്യേകത കൂടി ഇതിനുണ്ട്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് സംബന്ധിച്ച സൂചനകൾ എത്തിയിരിക്കുകയാണ്.

ചിത്രം ഡിസംബർ 2ന് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ റിലീസ് സൂചന എത്തിയതോടെ ഈ വർഷത്തെ ക്രിസ്മസ്, ലാലേട്ടൻ എടുത്തു എന്നാണ് ആരാധകർ പറയുന്നത്. എലോൺ ചിത്രത്തിന് രാജേഷ് ജയറാം ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം ഒടിടി റിലീസ് ലക്ഷ്യമിട്ടാണ് ഒരുക്കിയതെങ്കിലും പിന്നീട് തീയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അഭിനന്ദന്‍ രാമാനുജം ആണ് എലോണിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഡോണ്മാക്‌സ്, സംഗീതം ജേക്‌സ് ബിജോയ്.

More News

പൃഥിരാജ് നയൻ‌താര ജോഡിയുടെ 'ഗോൾഡ്' ഡിസംബറിൽ

അൽഫോൻസ് പുത്രൻ ചിത്രമായ, പൃഥിരാജ് നയൻ‌താര ജോഡിയുടെ 'ഗോൾഡ്' ഡിസംബറിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 18 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കൊല്ലം കടക്കൽ സ്വദേശി 18 കാരൻ അറസ്റ്റിൽ.

മുകുന്ദനുണ്ണിയാവാന്‍ ആദ്യം ചെയ്തത് വിനീതേട്ടന്റെ ചുറ്റമുള്ള ആളുകളെ ഒഴിവാക്കുന്നതായിരുന്നു

വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് മുകുന്ദനുണ്ണി. അഭിനവ്സം വിധാനം ചെയ്ത ചിത്രം ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കെപിഎസി ലളിതയ്കും പ്രതാപ് പോത്തനും ആദരവ് നൽകി ഐ എഫ് എഫ് ഐ

മണ്മറഞ്ഞു പോയ താരങ്ങൾക്ക് ആദരാജ്ഞലിയുമായി ഐ എഫ് എഫ് ഐ. ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഇരുവരുടെയും പഴയ മലയാള സിനിമകൾ 'ഹോമേജ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ആദരവ് രേഖപെടുത്തിയത്. കെ പി എ സി ലളിതയുടെ ഓർമ്മയ്ക്കായി പ്രദർശിപ്പിച്ചത് 'ശാന്തം' എന്ന ചിത്രവും പ്രതാപ് പോത്തൻ സംവിധാനം ചെയ്ത 'ഋതുഭേദം'എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഓർമ്

തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു; വികാരനിര്‍ഭരമായ ഗണേഷ് ഓലിക്കരയുടെ കുറിപ്പ്

അന്തരിച്ച നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായിരുന്ന ഷാജി തിലകന്‍ (56) അന്തരിച്ചു. കരൾ സംബസമായ അസുഖത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.