മോഹന്‍ലാല്‍-ലിജോ ജോസ് പല്ലിശ്ശേരി ഒന്നിക്കുന്നു
- IndiaGlitz, [Thursday,December 22 2022]
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്‍റെ പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനിൽ ആരംഭിക്കും. ചിത്രത്തിൻ്റെ ടൈറ്റിൽ ഡിസംബർ 23ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാനിൽ ചിത്രീകരണം നീണ്ടുനിൽക്കും എന്നാണ് റിപ്പോർട്ട്. ലിജോ ജോസ് ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അതിനിടെ ആരാധകരിൽ കൗതുകമുണർത്തി പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി മോഹൻലാൽ എത്തി. ഏതോ പസ്സിലിൻ്റെ ഭാഗങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ലിജോ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപനം ആയിരിക്കും ഇതെന്നാണ് ആരാധകരുടെ നിഗമനം. മോഹന്‍ലാല്‍-ലിജോ ടീമില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു വമ്പന്‍ ചിത്രം ആയിരിക്കുമെന്ന് നടന്‍ പൃഥ്വിരാജും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.