'മോഹൻലാലി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു
Send us your feedback to audioarticles@vaarta.com
കട്ടലാലേട്ടൻ ഫാനായ മീനുക്കുട്ടിയുടെ കഥ പറയുന്ന മോഹൻലാലിന്റെ ആദ്യ ഘട്ട ചിത്രീകരണം എറണാകുളം കോലഞ്ചേരിയിൽ പൂർത്തിയായി. സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന മോഹൻലാലിൽ മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.1980ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ആദ്യ പ്രദർശന ദിവസം ജനിക്കുന്ന കുട്ടിയുടെ ജീവിത കഥയാണ് മോഹൻലാൽ.
മഞ്ജു മീനുക്കുട്ടിയായും ഭർത്താവ് സേതുമാധവനായി ഇന്ദ്രജിത്തുമാണ് വെള്ളിത്തിരയിലെത്തുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ പുലിമുരുകൻ വരെയുള്ള ലാലേട്ടൻ സിനിമകളും മീനുക്കുട്ടിയുടെ ജീവിതം കോർത്തിണക്കിയാണ് മോഹൻലാൽ ഒരുക്കുന്നത്. കോലഞ്ചേരി, ഒറ്റപ്പാലം, ഗുരുവായൂർ എന്നിവിടങ്ങളിലായാണ് മോഹൻലാലിന്റെ ചിത്രീകരണം. രണ്ടാം ഘട്ട ചിത്രീകരണം ഈ ആഴ്ച തുടക്കമാകും.ചിത്രത്തിൽ അജു വർഗീസ്, സിദ്ദിഖ്, കെ.പി.എ.സി ലളിത, സൗബിൻ തുടങ്ങി വൻ താരനിര തന്നെയുണ്ട്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹൻലാൽ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്.
മൈൻഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം. ഗാനങ്ങൾ മനു മഞ്ജിത്ത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout