നീരാളി ടീസർ പുറത്തിറങ്ങി !
Send us your feedback to audioarticles@vaarta.com
അടുത്തിടെ പുറത്തിറങ്ങിയ നീരാളി എന്ന ചിത്രത്തിന്റെ ടീസർ വളരെ ആവേശഭരിതമായ കാഴ്ചകൾ ആണ് നൽകുന്നത്. നിർമ്മാതാക്കൾക്ക് ടീസർ വിജയകരമായി എഡിറ്റ് ചെയ്തതിനാൽ കാണികൾക്കിടയിൽ ആകാംഷ ജനിപ്പിക്കാൻ ഇതിന് സാധിച്ചു .ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത് .
സാജു തോമസ് തിരക്കഥയൊരുക്കിയ ചിത്രം അജോയ് വർമയാണ് സംവിധാനം ചെയ്യുന്നത് .മോഹൻലാൽ ഒരു ജിമോളോജിസ്റ് ആയി ചിത്രത്തിൽ വേഷം അവതരിപ്പിക്കുന്നു. മോഹൻലാലിൻറെ ഭാര്യയുടെ വേഷത്തിൽ നദിയ മൊയ്തു അഭിനയിക്കുന്നു. ഒരു സാഹസിക ത്രില്ലർ ആയിട്ടാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
പാർവ്വതി നായർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, സായ്കുമാർ, മേഘ മാത്യു, നാസർ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com