മോഹന്‍ലാല്‍ ചിത്രത്തിന് ഭീഷണിയുമായി ശശികല; സിനിമ മഹാഭാരതം എന്ന പേരിലെത്തിയാല് തിയേറ്റര് ബാക്കി കാണില്ല
Send us your feedback to audioarticles@vaarta.com
കുന്നംകുളം: എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം` എന്ന പേരില്‍ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. മഹാഭാരതം എന്ന പേരില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രദര്‍ശിപ്പിച്ചാല്‍ ആ തിയേറ്റര്‍ കാണില്ലെന്നുമാണ് ശശികലയുടെ ഭീഷണി.
രണ്ടാമൂഴം എന്ന പേരില്‍ സിനിമ ഇറക്കിയാല്‍ മതി. എത്ര ഊഴം വേണമെങ്കിലും വന്നു കാണാം. അതല്ല, മഹാഭാരതം എന്ന പേരില്‍ സിനിമ ഇറക്കിയാല്‍ ആ സിനിമ തീയേറ്റര്‍ കാണില്ല. മഹാഭാരത ചരിത്രത്തെ തലകീഴായി വച്ചതാണ് രണ്ടാമൂഴം. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. യഥാര്‍ത്ഥ്യത്തെ വികലമാക്കുന്ന സൃഷ്ടിക്ക് അതേ പേര് പറ്റില്ല.`ശശികല പറഞ്ഞു.
വേദവ്യാസനെന്ന എഴുത്തുകാരനും തന്റേതായ അവകാശമുണ്ട്. എംടിക്കുള്ള അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവും വ്യാസനുമുണ്ട്. സ്വന്തം കഥയെയും കഥാപാത്രങ്ങളെയും അതുപോലെ നിലനിര്‍ത്താന്‍ വ്യാസനും അവകാശമുണ്ടെന്ന് ശശികല കുന്നംകുളത്ത് പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെ രചനയിലുള്ള രണ്ടാമൂഴം ആണ് സിനിമയാക്കുന്നത്. വിഎ ശ്രീകുമാര്‍ മേനോനാണ് സംവിധാനം. ഭീമസേനനായാണ് മോഹന്‍ലാല്‍ എത്തുന്നത്. 1000 കോടി മുതല്‍മുടക്കില്‍ ബിആര്‍ ഷെട്ടിയാണ് നിര്‍മാണം. സിനിമയുടെ പ്രീപ്രൊഡക്ഷൻ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com