ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യ ചിത്രം ഒരുങ്ങുന്നു

  • IndiaGlitz, [Saturday,April 29 2017]

മോഹൻലാൽ ലാൽജോസ് കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 15 നു ആരംഭിക്കും . ആശിര്‍വാദ് സിനിമയുടെ ബാനറിലൊരുങ്ങുന്ന ചിത്രം തിരുവനന്തപുരത്തും പരിസരത്തുമായാണ് ചിത്രീകരണം. രണ്ടു ഗെറ്റപ്പിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുക. അങ്കമാലി ഡയറീസിൽ കൂടി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ രേഷ്മയാണ് ഇതിൽ മോഹൻലാലിൻറെ നായിക
സലിംകുമാര്‍, അനൂപ് മേനോന്‍, പ്രിയങ്കനായര്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ. ഷാന്‍ റഹ്്മാനാണ് സംഗീതം. ബി ഉണ്ണിക്കൃഷ്ണന്റെ 'വില്ലനി'ലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.