മോഹൻലാൽ ചിത്രം 'വൃഷഭ'; രണ്ടാം ഷെഡ്യുൾ ആരംഭിച്ചു

  • IndiaGlitz, [Saturday,October 14 2023]

മോഹൻലാൽ, റോഷൻ മേക്ക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന വൃഷഭയുടെ രണ്ടാം ഷെഡ്യുൾ ഇന്ന് മുംബൈയിൽ ആരംഭിച്ചു. ഒക്ടോബർ നവംബർ മാസങ്ങളിലായി രണ്ടാം ഷെഡ്യുൾ പൂർത്തിയാക്കും. ദസറ നാളിൽ ചിത്രത്തിൻ്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തു വിടും.

ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിൻ്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിൻ്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു.