പിതാവും പുത്രനും ഒരേ ചിത്രത്തിൽ !
Send us your feedback to audioarticles@vaarta.com
കോഴിക്കോട് സാമൂതിരിയുടെ നാവിക മേധാവി കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു ചിത്രം ചെയ്യുന്നതായി പ്രശസ്ത സംവിധായകൻ പ്രിയദർശൻ അടുത്തകാലത്ത് പ്രഖ്യാപിച്ചിരുന്നു .
മരക്കാർ -അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് .
മരക്കാരുടെ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ മോഹൻലാൽ അവതരിപ്പിക്കുന്നത്. പുതിയ വാർത്തകൾ അനുസരിച് മോഹൻലാലിൻറെ മകൻ പ്രണവും ഒരു ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെട്ടേക്കും എന്നാണ് അറിയാൻ കഴിഞ്ഞത് . എന്നാൽ, ഇക്കാര്യത്തെക്കുറിച്ചുള്ള സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതാണ് .
ആഷിർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റർടൈൻമെന്റ് എന്നിവ സംയുക്തമായി നിർമ്മിക്കുന്ന ഈ വലിയ ബജറ്റ് ചിത്രത്തിന്റെ തിരക്കഥ പ്രിയദർശനും അന്തരിച്ച സംവിധായകൻ ഐ.വി. ശശിയുടെ മകനുമായ അനി ശശിയും ചേർന്നാണ് രചിക്കുന്നത് . ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ ഒന്നിന് ആരംഭിക്കുന്നതാണ് .
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments