മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ്: വിധി പത്ത് ദിവസത്തിനുള്ളില്‍
Send us your feedback to audioarticles@vaarta.com
നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പത്ത് ദിവസത്തിനുള്ളില്‍ വിധി പറയും. ജസ്റ്റിസ് ബദറുദ്ദീൻ്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയത്. ആനക്കൊമ്പ് കേസ്സിൽ മോഹൻലാലിനെതിരെ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ മോഹൻലാലിന് അവകാശമുണ്ടോ എന്ന് കോടതി ആരാഞ്ഞു. ആനക്കൊമ്പ് പിടി കൂടുമ്പോൾ മോഹൻലാലിൻ്റെ കൈവശം ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ലന്നും കോടതി ഓർമ്മിപ്പിച്ചു. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇളവ് നൽകണമെന്ന ആവശ്യം നിരസിച്ച കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചു. 4 ആനക്കൊമ്പുകൾ ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിൻ്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് പരിശോധിച്ചില്ലെന്നും താരം അവകാശപ്പെട്ടിരുന്നു. അതേസമയം, വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. കേസിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിൻ്റെ പരിഗണനയിലുള്ളത്. ആനക്കൊമ്പ് കൈവശം വച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവും ആണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കൂടാതെ ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്ക് എതിരെ ഗൂഡാലോചന നടത്തിയെന്നായിരുന്നു താരം ആരോപിച്ചത്.
Follow us on Google News and stay updated with the latest!
Comments