ഏകദിന ബൗളർമാരിൽ ഒന്നാമനായി മുഹമ്മദ് സിറാജ്

ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലില‍ ശ്രീലങ്കയെ തരിപ്പണമാക്കിയ ആറ് വിക്കറ്റ് പ്രകടനമാണ് സിറാജിനെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഏഷ്യാ കപ്പ് ഫൈനലിനു മുമ്പ് 637 പോയന്റായിരുന്നു സിറാജിനുണ്ടായിരുന്നത്. എന്നാലിപ്പോൾ 694 പോയന്റോടെയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്.

ശ്രീലങ്കയ്ക്ക് എതിരെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. 50 റണ്‍സിന് ശ്രീലങ്കയെ ഓള്‍ ഔട്ടാക്കിയ ഇന്ത്യ 10 വിക്കറ്റിൻ്റെ അനായസ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. കലാശപ്പോരിലെ സിറാജിൻ്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് എട്ടാം കിരീടം സമ്മാനിച്ചത്. ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹെയ്‌സല്‍ വുഡിനെ പിന്നിലാക്കിയ സിറാജിന് ജോഷിനെക്കാള്‍ 16 പോയന്റ് അധികമുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ സിറാജ് ഒന്നാം റാങ്കിലെത്തിയിരുന്നു.

More News

'കണ്ണൂർ സ്‌ക്വാഡ്' സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

'കണ്ണൂർ സ്‌ക്വാഡ്' സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

നടൻ പ്രകാശ് രാജിന് വധഭീഷണി; യുട്യൂബ് ചാനലിനെതിരെ കേസെടുത്തു

നടൻ പ്രകാശ് രാജിന് വധഭീഷണി; യുട്യൂബ് ചാനലിനെതിരെ കേസെടുത്തു

വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

സസ്പെൻസ് മിസ്റ്ററി ത്രില്ലർ 'ഗോളം' ഒരുങ്ങുന്നു

സസ്പെൻസ് മിസ്റ്ററി ത്രില്ലർ 'ഗോളം' ഒരുങ്ങുന്നു

രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് കൈമാറി ബിസിസിഐ

രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് കൈമാറി ബിസിസിഐ