പി ജെ ജോസഫിനെ വിമർശിച്ച് എം എം മണി

  • IndiaGlitz, [Monday,October 23 2023]

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ യെ അധിക്ഷേപിച്ച് സി.പി.എം. നേതാവ് എം.എം. മണി. 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നത്’ എന്നതു പോലെയാണ് പി.ജെ.ജോസഫിൻ്റെ കാര്യമെന്ന് മണി പരിഹസിച്ചു. ജീവിതകാലം മുഴുവൻ എംഎൽഎ ആയിരുന്നിട്ട് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണം വരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും അങ്ങനെയുള്ളവരെ തോൽപ്പിക്കണമെന്നും എം എം മണി പറഞ്ഞു.

മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി ജെ ജോസഫിന് വയ്യായ്കയാണ്. താൻ മുമ്പിത് പറഞ്ഞത് വിവാദമാക്കി. എന്നാലും വിമർശനത്തിൽ ഉറച്ചുനിൽക്കുകയാണ്. പി ജെ ജോസഫിൻ്റെയും തൻ്റെയും കാലം കഴിഞ്ഞെന്നും ഇനി പുതിയ തലമുറ വരട്ടെയെന്നാണ് തൻ്റെ നിലപാടെന്നും മണി പറഞ്ഞു. പി ജെ ജോസഫ് നിയമസഭയിൽ കാലുകുത്തുന്നില്ല. ഹൈറേഞ്ചിൽ ആയിരുന്നെങ്കിൽ ആളുകൾ എടുത്തിട്ട് ചവിട്ടിയേനെ. രോഗം ഉണ്ടേൽ ചികിത്സിക്കണം. വോട്ടർമാർ ജോസഫിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തണമെന്നും എംഎം മണി ആവശ്യപ്പെട്ടിരുന്നു. സ്‌പൈസസ് പാർക്കിൻ്റെ ഉദ്ഘാടനത്തിൽ പി.ജെ. ജോസഫ് പങ്കെടുക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലും എം.എം. മണി വിമർശനം ഉന്നയിച്ചിരുന്നു.

More News

ചീനാ ട്രോഫിയുടെ രസകരമായ ടീസര്‍ പുറത്ത്

ചീനാ ട്രോഫിയുടെ രസകരമായ ടീസര്‍ പുറത്ത്

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

വീണാ വിജയൻ കൈപ്പറ്റിയ പണത്തിന് ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന്‌ ധനവകുപ്പ്

വീണാ വിജയൻ കൈപ്പറ്റിയ പണത്തിന് ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന്‌ ധനവകുപ്പ്

ആസിഫ് അലി ചിത്രം 'ഒറ്റ'യുടെ ട്രെയിലർ പുറത്തിറങ്ങി

ആസിഫ് അലി ചിത്രം 'ഒറ്റ'യുടെ ട്രെയിലർ പുറത്തിറങ്ങി

പാക്കിസ്ഥാനെ 62 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ

പാക്കിസ്ഥാനെ 62 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ