എംഎല്‍എയെ പരസ്യമായി അപമാനിച്ചു; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.
Send us your feedback to audioarticles@vaarta.com
ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എം എൽ എയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയിലാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടു ത്തിരിക്കുന്നത്. കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി 20 പ്രസിഡന്റും കിറ്റെക്സ് എം ഡി യുമായ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കിയാണ് പുത്തൻകുരിശ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പല തവണയായി ട്വന്റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം എൽ എ ഇതിനു മുമ്പും പരാതിയുമായി രംഗത്ത് വന്നിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments