ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ സ്റ്റാലിന്‍

  • IndiaGlitz, [Monday,September 04 2023]

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിന് ശേഷം ബിജെപിയുടെ അടുത്ത മുദ്രാവാക്യം 'ഒരു രാജ്യം ഒരു പ്രസിഡന്‍റ്' എന്നതാവുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യൻ രാഷ്ട്രീയത്തെ വൺ മാൻ ഷോ ആക്കി തീർക്കാനുള്ള നീക്കമാണിതെന്ന് സ്റ്റാലിൻ പറഞ്ഞു. ഭരണപരാജയം മറയ്ക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. മത വികാരം ആളിക്കത്തിച്ച് നേട്ടം ഉണ്ടാക്കാനാണ് ശ്രമം. 2002 ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023 ൽ മണിപ്പൂരിലും തുടരുന്നു. ഇപ്പോൾ ഇത് തടഞ്ഞില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാകില്ല എന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു.

അതേസമയം സനാതന ധർമ്മത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. വംശഹത്യക്ക് ആഹ്വാനം നൽകിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകൾ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം എന്നും ഉദയനിധി പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ആശയമെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുൽ ഓർമിപ്പിച്ചിരുന്നു.