വിവാദ പരാമർശം നടത്തി എം.കെ.രാഘവന്, കെപിസിസി റിപ്പോർട്ട് തേടി
Send us your feedback to audioarticles@vaarta.com
കെപിസിസി നേതൃത്വത്തിനെതിരായ എം.കെ.രാഘവന് എംപിയുടെ വിമര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു രാഘവൻ്റെ പരാമര്‍ശം. കോഴിക്കോട് ഡിസിസി പ്രസിഡന്റിനോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ഉടന്‍ നല്‍കാമെന്ന് കോഴിക്കോട് ഡിസിസി അറിയിച്ചു. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണം എന്നതാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് എംകെ.രാഘവന് വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ സംഘടന തെരഞ്ഞെടുപ്പ് വരുമെന്ന് പ്രതീക്ഷിച്ചു. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അർഹരെ കൊണ്ടു വന്നില്ലെങ്കിൽ പാർട്ടിയുടെ ഗതിയെന്താവുമെന്നും അദ്ദേഹം ചോദിച്ചു. പി. ശങ്കരൻ അനുസ്മരണ പരിപാടിയിലായിരുന്നു എം കെ രാഘവൻ്റെ വിവാദ പരാമർശമുണ്ടായത്. രാഘവൻ്റെ പ്രസ്താവനയില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയാണുള്ളത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com