മിസ് ഇന്ത്യ 2023: കിരീടം രാജസ്ഥാന് സ്വദേശി നന്ദിനി ഗുപ്തയ്ക്ക്
Send us your feedback to audioarticles@vaarta.com
മിസ് ഇന്ത്യ 2023 ആയി നന്ദിനി ഗുപ്ത കിരീടം ചൂടി. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19 കാരിയായ നന്ദിനി. ബുദ്ധി കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ 19 കാരി. ബിസിനസ് മാനേജ്മെന്റില്‍ ഡിഗ്രി നേടിയിട്ടുണ്ട് നന്ദിനി. രത്തന്‍ ടാറ്റയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യന് എന്നാണ് നന്ദിനി പറയുന്നത്. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളാണ് ഒരാളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതെന്ന് നന്ദിനി പറയുന്നു.
30 മത്സരാത്ഥികളാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. ഡൽഹി ഉൾപ്പടെയുള്ള 29 സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് മത്സരാർത്ഥികൾ പങ്കെടുത്തു. ദില്ലിയില്‍ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിൻ്റെ തൗനോജം സ്ട്രേല ലുവാങ് സെക്കന്റ് റണ്ണറപ്പും ആയി. ഇതോടെ നന്ദിനി ഗുപ്ത യുഎഇയില്‍ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. മണിപ്പൂർ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് 59മത് മിസ് ഇന്ത്യ മത്സരം നടന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേരാണ് ഫിനാലെ കാണാനെത്തിയത്. 2002-ലെ മിസ് ഇന്ത്യ യൂണിവേഴ്സായ നേഹ ധൂപിയ, ഇന്ത്യൻ ബോക്സിങ് താരം ലെയ്ഷറാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ്, ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ ഹർഷവർദ്ധൻ കുൽക്കർണി, ഫാഷൻ ഡിസൈനർമാരായ റോക്കി സ്റ്റാർ, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments