മിന്നൽ മുരളി കോമിക്സിൽ

  • IndiaGlitz, [Thursday,July 20 2023]

ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ മലയാളികൾക്ക് കിട്ടിയ ആദ്യ സൂപ്പർ ഹീറോയാണ് മിന്നൽ മുരളി. വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ചിത്രത്തിൽ ടോവിനോ സൂപ്പർ ഹീറോ ആയി എത്തിയപ്പോൾ മലയാളികൾ മാത്രമല്ല ഇന്ത്യൻ ജനത ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായുള്ള വലിയ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.

മിന്നൽ മുരളി എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ടിങ്കിൾ കോമിക്സിലൂടെ മലയാളികളുടെ സൂപ്പർ ഹീറോ മിന്നൽ മുരളി തിരിച്ചെത്തുകയാണ്. അമർ ചിത്ര കഥയും ടിങ്കിളുമായി വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സ് ഒന്നിച്ചു കൊണ്ടാണ് മിന്നൽ മുരളി എത്തുന്നത്. 2023 കോമിക്ക് കോണിൽ മിന്നൽ മുരളിയെത്തും. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സുമായി സഹകരിക്കുന്നുണ്ട്. നെറ്റ്‌ ഫ്ലിക്‌സ് വഴി മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴും കുട്ടികളും മുതിർന്നവരും വീണ്ടും കാണുന്ന ചിത്രമാണ്. അജു വർഗീസ്, ഹരിശ്രീ അശോകൻ, ​ഗുരു സോമസുന്ദരം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

More News

500-ാം അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങി കോഹ്‌ലി

500-ാം അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങി കോഹ്‌ലി

മണിപ്പൂർ സംഘർഷം: നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

മണിപ്പൂർ സംഘർഷം: നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

ഉമ്മൻ ചാണ്ടിയെ ലൈവിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ

ഉമ്മൻ ചാണ്ടിയെ ലൈവിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ

ഔദ്യോ​ഗിക ബഹുമതികൾ ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന് നടക്കും

ഔദ്യോ​ഗിക ബഹുമതികൾ ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന് നടക്കും

അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം

അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം