പോസ്റ്റർ പതിക്കൽ ആസൂത്രിതമെന്ന് മന്ത്രി വീണ ജോർജ്

  • IndiaGlitz, [Monday,April 03 2023]

യുവജനം എന്ന ഇല്ലാത്ത സംഘടനയുടെ പേരിൽ ദേവാലയ പരിസരങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ ആസൂത്രിതമാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ടയില്‍ പോസ്റ്റര്‍ കണ്ടെത്തിയത്. മന്ത്രി മൗനം വെടിയണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. സര്‍ക്കാര്‍ ചര്‍ച്ച്‌ ബില്ലുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ മൗനം വെടിയണം, ചര്‍ച്ച്‌ ബില്ലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പാക്കണമെന്നും ഓര്‍ത്തഡോക്‌സ് യുവജനം എന്ന സംഘടനയുടെ പേരിൽ പതിച്ച പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വിവാദം ആസൂത്രിതമെന്നാണ് മന്ത്രിയുടെ പ്രതികരണം. തന്നെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും വ്യാജ വാർത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നും വീണ ജോർജ് പറഞ്ഞു. രാവിലെ ആരാധനക്കെത്തിയവരില്‍ ചിലര്‍ തന്നെ ഇടപെട്ട് മന്ത്രിക്കെതിരായ പോസ്റ്ററുകള്‍ നീക്കംചെയ്തു.

More News

അകപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ അപ്പീൽ നൽകും

അകപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ അപ്പീൽ നൽകും

മികവ് നിലനിർത്തുകയെന്നത് സഞ്ജുവിനുള്ള വെല്ലുവിളി

മികവ് നിലനിർത്തുകയെന്നത് സഞ്ജുവിനുള്ള വെല്ലുവിളി

ബുംറയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ

ബുംറയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്; 5 ലക്ഷം പിഴ

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്; 5 ലക്ഷം പിഴ

വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ല: വിജയ് സേതുപതി

വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ല: വിജയ് സേതുപതി