പോസ്റ്റർ പതിക്കൽ ആസൂത്രിതമെന്ന് മന്ത്രി വീണ ജോർജ്
Send us your feedback to audioarticles@vaarta.com
യുവജനം എന്ന ഇല്ലാത്ത സംഘടനയുടെ പേരിൽ ദേവാലയ പരിസരങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ ആസൂത്രിതമാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ടയില്‍ പോസ്റ്റര്‍ കണ്ടെത്തിയത്. മന്ത്രി മൗനം വെടിയണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. സര്‍ക്കാര്‍ ചര്‍ച്ച് ബില്ലുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ മൗനം വെടിയണം, ചര്‍ച്ച് ബില്ലില്‍ മുഖ്യമന്ത്രി പിണറായി വിജയന് നീതി നടപ്പാക്കണമെന്നും ഓര്‍ത്തഡോക്സ് യുവജനം എന്ന സംഘടനയുടെ പേരിൽ പതിച്ച പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വിവാദം ആസൂത്രിതമെന്നാണ് മന്ത്രിയുടെ പ്രതികരണം. തന്നെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും വ്യാജ വാർത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നും വീണ ജോർജ് പറഞ്ഞു. രാവിലെ ആരാധനക്കെത്തിയവരില്‍ ചിലര്‍ തന്നെ ഇടപെട്ട് മന്ത്രിക്കെതിരായ പോസ്റ്ററുകള്‍ നീക്കംചെയ്തു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com