പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
- IndiaGlitz, [Friday,January 06 2023]
സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മുതല്‍ കമ്മീഷണര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഹോട്ടലുകളുടെ ഹൈജീന്‍ റേറ്റിംഗ് സംവിധാനവും, പൊതുജനങ്ങള്‍ക്ക് വിവിരങ്ങള്‍ അറിയിക്കാനുള്ള പോര്‍ട്ടലും ഉടന്‍ തന്നെ സജ്ജമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ അര ലക്ഷത്തോളം പരിശോധനകൾ നടത്തിയിരുന്നു. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും ലൈസൻസ് റദ്ദാക്കപ്പെട്ടാൽ കമ്മീഷർ മുഖേന മാത്രമേ പുനസ്ഥാപിക്കാൻ അനുമതി ലഭിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിശോധന നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ ഓൺലൈൻ വഴി ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ് എന്നിങ്ങനെ നിരവധി നിർദേശങ്ങൾ മുന്നോട്ടു വച്ചു. ഹോട്ടലുകളുടെ ഹൈജീന്‍ റേറ്റിംഗ് സംവിധാനവും, പൊതുജനങ്ങള്‍ക്ക് വിവിരങ്ങള്‍ അറിയിക്കാനുള്ള പോര്‍ട്ടലും ഉടന്‍ തന്നെ സജ്ജമാക്കുന്നതാണെന്നും ആരോഗ്യമന്ത്രി യോഗത്തിൽ പറഞ്ഞു.