സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി മന്ത്രി വീണ ജോർജ്
Send us your feedback to audioarticles@vaarta.com
ഇന്നു മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഹോട്ടൽ റെസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ഹെൽത്ത് കാർഡെടുക്കണം. ഭക്ഷ്യ വിഷബാധകൾ ശുചിത്വം അടക്കമുള്ള വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ശക്തമാക്കിയത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഡ് നിർബന്ധമാക്കും എന്നും ഭക്ഷണശാലകളിലെ പരിശോധന കർശനമക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ശക്തമായി നടന്നു വരുന്നു. വ്യാഴാഴ്ച മാത്രം 205 പരിശോധനകളാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയത്. 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout