മായം തടയുന്നതിന് 'ഓപ്പറേഷൻ ഓയിൽ' പദ്ധതിയുമായി മന്ത്രി വീണ ജോർജ്

  • IndiaGlitz, [Wednesday,November 16 2022]

മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോരായ്മകള്‍ കണ്ടെത്തിയവര്‍ക്കെതിരെ നോട്ടിസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്നും അറിയിച്ചു.
ബ്രാന്‍ഡ് റജിസ്‌ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കണം. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഇത് കര്‍ശനമായും നടപ്പിലാക്കും. എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും.

സംസ്ഥാനത്തു സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാംപെയ്ന്‍ നടപ്പിലാക്കി. ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയ പരിശോധനകള്‍ ശക്തമാണ്. ഒക്‌ടോബര്‍ മുതല്‍ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാംപിളുകള്‍ ശേഖരിച്ച് ലാബുകളില്‍ അയച്ചിട്ടുണ്ട്.

294 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടിസ് നല്‍കി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 446 പരിശോധനകള്‍ നടന്നു, 6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ ഷവര്‍മയുടെ ഭാഗമായി 537 പരിശോധനകള്‍ നടത്തി, മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. തുടർന്ന് ഷവര്‍മ നിര്‍മാണത്തിനു മാര്‍ഗനിര്‍ദേശം പുറത്തിറക്കി, ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേടി. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്എസ്എസ്എഐയുടെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചെന്നും മന്ത്രി അറിയിച്ചു.

More News

തീയറ്ററുകളിൽ ക്രിസ്തുമസ് വിരുന്നൊരുക്കാൻ മോഹൻലാലിൻറെ 'എലോൺ'

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് എലോൺ. ചിത്രം ഡിസംബർ 2ന് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

പൃഥിരാജ് നയൻ‌താര ജോഡിയുടെ 'ഗോൾഡ്' ഡിസംബറിൽ

അൽഫോൻസ് പുത്രൻ ചിത്രമായ, പൃഥിരാജ് നയൻ‌താര ജോഡിയുടെ 'ഗോൾഡ്' ഡിസംബറിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 18 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കൊല്ലം കടക്കൽ സ്വദേശി 18 കാരൻ അറസ്റ്റിൽ.

മുകുന്ദനുണ്ണിയാവാന്‍ ആദ്യം ചെയ്തത് വിനീതേട്ടന്റെ ചുറ്റമുള്ള ആളുകളെ ഒഴിവാക്കുന്നതായിരുന്നു

വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് മുകുന്ദനുണ്ണി. അഭിനവ്സം വിധാനം ചെയ്ത ചിത്രം ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കെപിഎസി ലളിതയ്കും പ്രതാപ് പോത്തനും ആദരവ് നൽകി ഐ എഫ് എഫ് ഐ

മണ്മറഞ്ഞു പോയ താരങ്ങൾക്ക് ആദരാജ്ഞലിയുമായി ഐ എഫ് എഫ് ഐ. ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഇരുവരുടെയും പഴയ മലയാള സിനിമകൾ 'ഹോമേജ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ആദരവ് രേഖപെടുത്തിയത്. കെ പി എ സി ലളിതയുടെ ഓർമ്മയ്ക്കായി പ്രദർശിപ്പിച്ചത് 'ശാന്തം' എന്ന ചിത്രവും പ്രതാപ് പോത്തൻ സംവിധാനം ചെയ്ത 'ഋതുഭേദം'എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഓർമ്