രജനീകാന്തിനെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി

  • IndiaGlitz, [Monday,August 21 2023]

യുപി സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടു വന്ദിച്ചതിന് സൂപ്പര്‍താരം രജനീകാന്തിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചുള്ള രജനികാന്തിന്‍റെ ഉപചാര പ്രകടനം സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. രജനിയെക്കാള്‍ ഇരുപതിലേറെ വയസ് കുറഞ്ഞ യോഗിയുടെ കാല്‍ തൊട്ടു വന്ദിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഫേസ്ബുക്കിലൂടെയാണ് ശിവൻകുട്ടി രംഗത്തെത്തിയത്.

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും- എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടു വണങ്ങുക ആയിരുന്നു താരം. യോഗി ആദിത്യ നാഥുമായി ചേർന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്‍റെ അനുഗ്രഹമായി കാണുന്നു എന്നും ലക്‌നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു.