മന്ത്രി മുഹമ്മദ് റിയാസിന് മതതീവ്രവാദ സംഘടനകളുമായി ബന്ധം: കെ സുരേന്ദ്രന്‍

  • IndiaGlitz, [Tuesday,April 11 2023]

മന്ത്രി മുഹമ്മദ് റിയാസിന് പിഎഫ്‌ഐ ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുസ്ലീം ലീഗ് സമുദായത്തിലെ സമ്പന്നരുടെ പാര്‍ട്ടിയാണ്. പാവപ്പെട്ടവരുടെ കാര്യം പറയാന്‍ ലീഗ് തയ്യാറാകുന്നില്ല. അത് കൊണ്ടാണ് റിയാസിനെ മന്ത്രിയാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പി.എഫ്.ഐ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി റിയാസിന് ബന്ധമുണ്ട്. പാര്‍ട്ടി ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് സുരേന്ദ്രൻ പറഞ്ഞു.

മോദിയുടെ നേതൃത്വത്തിലുള്ള വികസന കാഴ്ചപ്പാടുകൾക്ക് മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാനാകൂ എന്ന തിരിച്ചറിവിലേക്ക് ജനങ്ങളെത്തി. ഒരു ഗൃഹസമ്പർക്കം നടത്തിയപ്പോഴേക്കും ഇരുമുന്നണികളും വേവലാതിപ്പെടുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ധാരണ മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്ക് ആണെന്നാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

More News

ഭാര്യയുടെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

ഭാര്യയുടെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

ആവേശ് ഖാൻ്റെ ആവേശത്തിനെതിരെ നടപടി

ആവേശ് ഖാൻ്റെ ആവേശത്തിനെതിരെ നടപടി

ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയ കേസ്: റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയ കേസ്: റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

'പുഷ്പ' വീഡിയോ 16 രാജ്യങ്ങളിൽ ട്രെൻഡ്

'പുഷ്പ' വീഡിയോ 16 രാജ്യങ്ങളിൽ ട്രെൻഡ്

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ