'മൈൻഡ്പവർ മണിക്കുട്ടൻ'; ചിങ്ങം ഒന്നിന് തുടക്കമായി

  • IndiaGlitz, [Friday,August 18 2023]

വി ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച് വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രമാണ് മൈൻഡ്പവർ മണിക്കുട്ടൻ. മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു. ചിത്രത്തിൻ്റെ സംഗീതം ഗോപി സുന്ദറാണ്.

ചിത്രത്തിൻ്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഏറെ സംഗീത പ്രാധാന്യമുള്ള ചിത്രത്തിൻ്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തിന് പുറമേ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് ലൊക്കേഷനുകൾ ഡെൽഹി, ഗോവ, കുളുമണാലി എന്നിവിടങ്ങളാണ്. ജിനീഷ്-വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ. പി സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ കപിൽ ഗോപാല കൃഷ്ണനാണ്. ഗാനരചന: രാജീവ് ആലുങ്കൽ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവർ അണിയറ പ്രവർത്തകർ ആണ്.

More News

ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ഡി സതീശന്‍

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ഡി സതീശന്‍

'കിഷ്ക്കിന്ധാകാണ്ഡം': ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു

'കിഷ്ക്കിന്ധാകാണ്ഡം': ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം സി.ഒ.ടി നസീറിൻ്റെ മാതാവ് നല്‍കി

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം സി.ഒ.ടി നസീറിൻ്റെ മാതാവ് നല്‍കി

ജൂഡ് ആന്തണി ചിത്രത്തിൽ വിക്രമും രശ്മിക മന്ദാനയും

ജൂഡ് ആന്തണി ചിത്രത്തിൽ വിക്രമും രശ്മിക മന്ദാനയും