ഐ.പി.എൽ കിരീടം രാജസ്ഥാൻ റോയൽസിനെന്ന് മൈക്കൽ വോണിന്‍റെ പ്രവചനം
Send us your feedback to audioarticles@vaarta.com
ഐ.പി.എൽ സീസൺ രാജസ്ഥാൻ റോയൽസിന്‍റേതാകുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണിന്‍റെ പ്രവചനം. ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്നു കൊടികയറാനിരിക്കെ ഇത്തവണ ആര് കിരീടം ഉയർത്തുമെന്ന പ്രവചനങ്ങളും സജീവമായ സാഹചര്യത്തിലാണ് മൈക്കൽ വോണിൻ്റെ പ്രവചനം. ഷെയ്ൻ വോണിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാനാണ് പ്രഥമ ഐ.പി.എൽ കിരീടം നേടിയത്. "ഐ.പി.എൽ ആരംഭിക്കുന്നത് വരെ കാത്തിരിക്കാനാവുന്നില്ല, ക്രിക്കറ്റ് ആവേശത്തിന്‍റെ ഭാഗമാകാനുള്ള ആവേശത്തിലാണ്. ഈ വർഷം രാജസ്ഥാൻ റോയൽസിന്‍റേതാകുമെന്ന് കരുതുന്നു; മെയ് അവസാനത്തോടെ അവർ കിരീടം ഉയർത്തും’ എന്നും മൈക്കൽ വോൺ ട്വിറ്ററിൽ കുറിച്ചു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ തുടക്കമായ ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും (ജിടി) ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിൽ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ടൂർണമെന്റ് മുഴുവൻ നോക്കിയാൽ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. 2008ൽ പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാന് പിന്നീട് ആ നേട്ടം ആവർത്തിക്കാൻ സാധിച്ചിട്ടില്ല.
Follow us on Google News and stay updated with the latest!
Comments