മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായി; പൊലീസ് കേസ് എടുത്തു
Send us your feedback to audioarticles@vaarta.com
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിന് പോലീസ് സ്വമേധയാ കേസെടുത്തു. പിന്നാലെ മൈക്ക്, ആംപ്ലിഫയർ, കേബിളുകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനഃപൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് മുഖ്യമായും പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംപ്ലിഫയർ, കേബിളുകൾ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു.
തിങ്കളാഴ്ച വൈകീട്ട് അയ്യങ്കാളി ഹാളിൽ നടത്തിയ അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോഴാണ് മൈക്ക് അപശബ്ദത്തോടെ പണിമുടക്കിയത്. അതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. തകരാർ പരിഹരിച്ച ശേഷം പ്രസംഗം തുടർന്നു. അതേസമയം, മൈക്ക് കേടായതിന് കേസെടുത്ത നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തിരക്കിൽ ആളുകളുടെ കൈ കൺസോളിൽ തട്ടിയാണ് ശബ്ദം കൂടിയതെന്നും 10 സെക്കൻഡിൽ ഓപറേറ്റർ തകരാർ പരിഹരിച്ചെന്നും മൈക്കുടമ രഞ്ജിത് പറയുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com