close
Choose your channels

ഇന്റർ‌ മിയാമിക്കായി അരങ്ങേറ്റത്തിൽ വിജയഗോൾ നേടി മെസ്സി

Saturday, July 22, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഇന്റർ‌ മിയാമിക്കായി അരങ്ങേറ്റത്തിൽ വിജയഗോൾ നേടി മെസ്സി

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ തിളങ്ങി സൂപ്പർ താരം ലയണൽ മെസ്സി. അമേരിക്കൻ ക്ലബുകളും മെക്‌സിക്കൻ ക്ലബുകളും തമ്മിൽ നടക്കുന്ന ലീഗ് കപ്പ് ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തിൽ മെക്‌സിക്കൻ ക്ലബ് ക്രുസ് അസുളിന് എതിരെയാണ് മെസ്സി തൻ്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്.

മത്സരത്തിൽ രണ്ടാം പകുതിയിൽ 54-ാമത്തെ മിനിറ്റിൽ ആരാധകരുടെ നിർത്താത്ത കയ്യടികളുടെ അകമ്പടയോടെയാണ് മെസ്സി പകരക്കാരനായി അമേരിക്കൻ ക്ലബിനായി അരങ്ങേറ്റം കുറിച്ചത്. ഓരോ ഗോളുകൾ നേടി ഇരു ടീമുകളും സമനില പാലിക്കുന്നതിനിടെ 94ാം മിനിറ്റിൽ ഇന്റർ മിയാമിക്ക് ഫ്രീ കിക്ക്. മെസ്സി മഴവിൽ ഫ്രീ കിക്കിലൂടെ ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു. മെസ്സിക്കൊപ്പം സെർജയോ ബുസ്‌കെറ്റ്‌സും മിയാമിക്കായി പകരക്കാരനായി അരങ്ങേറ്റം കുറിച്ചു. ബാസ്ക്കറ്റ്ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസ്, ടെന്നീസ് താരം സെറീന വില്യംസ് തുടങ്ങിയ പ്രമുഖർ സൂപ്പർ താരത്തിൻ്റെ അരങ്ങേറ്റം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment