സൂപ്പർ ഫ്രീകിക്കിൽ എണ്ണൂറാം ഗോൾ നേടി മെസ്സി
Send us your feedback to audioarticles@vaarta.com
അർജന്റീന ഇതിഹാസം ലയണൽ മെസ്സി ക്ലബ്ബിനും രാജ്യത്തിനുമായി തൻ്റെ കരിയറിലെ 800-ാം ഗോൾ കരസ്ഥമാക്കി. ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോക ചാമ്പ്യൻമാർ പരാജയപ്പെടുത്തിയത്. അർജന്റീന അടിച്ച ഇരുഗോളുകളും പിറന്നത് മെസ്സിയുടെ ഫ്രീ കിക്കുകളിലൂടെ ആയിരുന്നു. അർജന്റീനക്ക് വേണ്ടി താരമടിച്ച 99-ാം ഗോളു കൂടിയായിരുന്നു അത്. ഖത്തറിൽ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ശേഷമുള്ള അർജന്റീനയുടെ ആദ്യ മത്സരമായിരുന്നു വിജയം കൈവരിച്ചത്. രണ്ടാം പകുതിയിൽ ആയിരുന്നു മത്സരത്തിൻ്റെ രണ്ടു ഗോളുകളും പിറന്നത്. മത്സരത്തിൻ്റെ 78-ാം മിനിറ്റ് വരെ ഗോളടിക്കാൻ വിടാതെ അർജന്റീനയെ പിടിച്ചുകെട്ടാൻ പാനമക്ക് കഴിഞ്ഞിരുന്നു. 78–ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ, ആ പന്തു പിടിച്ചെടുത്താണ് തിയാഗോ അൽമാഡ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. 89–ാം മിനിറ്റിൽ മെസ്സിയെടുത്ത ഫ്രീകിക്ക് ലക്ഷ്യത്തിലെത്തുകയായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ കുറുസോയാണ് അർജന്റീനയുടെ എതിരാളികൾ. ഈ കളിയിൽ ഗോൾ നേടാൻ സാധിച്ചാൽ മെസ്സിക്കു ദേശീയ ടീമിനായി 100 ഗോളുകളെന്ന നേട്ടത്തിലെത്താം.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com