മെസ്സി വീണ്ടും ഇരട്ടഗോൾ നേടി; മയാമിക്ക് ഉജ്ജ്വല വിജയം

ലീഗ്സ് കപ്പ് മത്സരത്തിൽ ഇന്റര്‍ മയാമിക്കായി ലയണൽ മെസ്സി വീണ്ടും ഇരട്ട ഗോൾ അടിച്ചു. മത്സരത്തിൽ ഇന്റർ മിയാമി ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ഒർലാൻഡോ സിറ്റിയെ പരാജയപ്പെടുത്തി. ഇതോടെ യുഎസിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് മെസ്സി നേടിയ ഗോളുകളുടെ എണ്ണം അഞ്ചായി. തുടർച്ചയായി തോൽവികൾ വഴങ്ങിയ ഇന്റര്‍ മയാമി, മെസ്സിയുടെ വരവോടെ മൂന്ന് കളികളും ജയിച്ചു കയറി.

മത്സരത്തിൻ്റെ ഏഴാം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. റോബേർട് തോമസ് ടെയ്ലറിന്റെ പാസ് നെഞ്ചിൽ ഏറ്റുവാങ്ങി ഇടം കാലൻ വോളിയിലൂടെ മെസ്സി വലയിലേക്ക് എത്തിക്കുക ആയിരുന്നു. 72-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. റോബർട്ട് ടെയ്‌ലറുടെ അസിസ്റ്റിലൂടെ മാർട്ടിനെസാണ് മെസ്സിക്ക് പന്ത് കൈമാറിയത്. 51–ാം മിനിറ്റില്‍ ലഭിച്ച പെനൽറ്റിയിലൂടെ ജോസഫ് മാർട്ടിനെസും ഇന്റർ മയാമിക്കായി ഗോൾ നേടി. ​ഓഗസ്റ്റ് 6 ഞായറാഴ്ചയാണ് ലീ​ഗ്സ് കപ്പിലെ മയാമിയുടെ പ്രീക്വാർട്ടർ മത്സരം. എഫ്സി ഡല്ലാസാണ് പ്രീക്വാർട്ടറിലെ എതിരാളികൾ.

More News

എ ഐ ക്യാമറയിൽ കുടുങ്ങിയ 328 സർക്കാർ വാഹനങ്ങൾക്ക് പിഴ

എ ഐ ക്യാമറയിൽ കുടുങ്ങിയ 328 സർക്കാർ വാഹനങ്ങൾക്ക് പിഴ

എൻ.എസ്.എസ് നാമജപ യാത്രക്കെതിരെ കേസെടുത്തു

എൻ.എസ്.എസ് നാമജപ യാത്രക്കെതിരെ കേസെടുത്തു

സുനിൽ ഛേത്രിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് മന്ത്രി വി ശിവൻ കുട്ടി

സുനിൽ ഛേത്രിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് മന്ത്രി വി ശിവൻ കുട്ടി

ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്

ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്

അപകീർത്തിക്കേസ്‌: മാപ്പു പറയില്ലെന്ന് രാഹുൽ ​ഗാന്ധി സുപ്രീംകോടതിയിൽ

അപകീർത്തിക്കേസ്‌: മാപ്പു പറയില്ലെന്ന് രാഹുൽ ​ഗാന്ധി സുപ്രീംകോടതിയിൽ