മെസിയാണ് മികച്ച താരം: റാഫേൽ നദാൽ
Send us your feedback to audioarticles@vaarta.com
കാൽ പന്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന് വർഷങ്ങളായുള്ള ചർച്ചകൾക്ക് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ മറുപടി പറഞ്ഞിരിക്കുകയാണ്. കാലങ്ങളായി കായിക രംഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യമാണ്, മികച്ചത് മെസിയോ റൊണാള്‍ഡോയോ എന്നത്. മെസിയെന്നും റൊണാള്‍ഡോയെന്നും ഇരവരും മികച്ചതാണെന്നും അഭിപ്രായം പറയുന്നവരുണ്ട്.
മെസിയാണ് മികച്ച താരമെന്നും എങ്കിലും താനൊരു റയൽ മാഡ്രിഡ് ആരാധകനെന്നും നദാൽ വെളിപ്പെടുത്തി. നദാലിൻ്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ അർജൻ്റീന ആരാധകർ ഏറ്റെടുത്തു. പരിക്കിനെ തുടർന്ന് ടെന്നിസ് കോർട്ടിൽ നിന്ന് അവധിയിലാണ് സ്പാനിഷ് താരം. ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പണിനിടെയാണ് നദാലിന് പരിക്കേൽക്കുന്നത്. തുടർന്ന് താൽക്കാലികമായി ടെന്നിസിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു നദാൽ. ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും നദാലിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. മുപ്പത്താറുകാരനായ നദാൽ 2024 ഓടെ ടെന്നിൽ നിന്ന് വിട പറയുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments