മെസ്സി ഇനി ഇന്റര്‍ മിയാമിയിൽ
Send us your feedback to audioarticles@vaarta.com
യു എസ്സിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മിയാമി പുതിയ താരമായി മെസ്സിയെ അവതരിപ്പിച്ചു. 492 കോടി രൂപ വാര്‍ഷിക പ്രതിഫലമാണ് മെസ്സിയ്ക്ക് ക്ലബ്ബ് നല്‍കുന്നത്. 2025 വരെയാണ് ക്ലബ്ബിന് മെസ്സിയുമായുള്ള കരാര്‍. താരത്തിന് ഇഷ്ടനമ്പറായ പത്താം നമ്പര്‍ ജഴ്‌സിയും മയാമി അധികൃതര്‍ സമ്മാനിച്ചു.
ക്ലബ്ബിൻ്റെ ഉടമകളിലൊരാളും മുൻ ഇംഗ്ലിഷ് ഫുട്ബോൾ താരവുമായ ഡേവിഡ് ബെക്കാം പിങ്ക് നിറത്തിലുള്ള 10–ാം നമ്പർ ജഴ്സി മെസ്സിക്കു സമ്മാനിച്ചു. ഫോർട്ട് ലൗഡർഡെയ്‌ലിൽ മയാമി ക്ലബ്ബിൻ്റെ ഹോം ഗ്രൗണ്ടിൽ ആരാധകർ ആർപ്പു വിളിച്ചു കൊണ്ട് മെസ്സിക്കു സ്വാഗതമോതി. ഞായറാഴ്ച ക്ലബ്ബുമായുള്ള കരാർ നടപടികൾ പൂർത്തീകരിച്ച ശേഷമാണ് മെസ്സി തൻ്റെ കുടുംബത്തോടൊപ്പം മൈതാന മധ്യത്തിൽ ആരാധകർക്കു മുന്നിൽ എത്തിയത്. സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിൻ്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍ മയാമി. ഏഴു തവണ ബാലണ്‍ദ്യോര്‍ കിരീടം നേടിയ മെസ്സി ജൂണിലാണ് പിഎസ്ജി വിട്ടത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments