808 ആടുകളെ വെച്ച് മെസിയുടെ മുഖം; ഗോൾ ആഘോഷമാക്കി ലെയ്സ്
Send us your feedback to audioarticles@vaarta.com
ഫുട്ബോൾ ഇതിഹാസ താരം മെസിയുടെ വിജയങ്ങൾ പലതരത്തിലും ആഘോഷമാക്കാറുണ്ട്. ലീഗ്സ് കപ്പില്‍ ക്രുസ് അസുലിനെതിരായ മത്സരത്തില്‍ ഫ്രീകിക്കിലൂടെ വിജയ ഗോള്‍ അടിച്ചാണ് മെസി തൻ്റെ അരങ്ങേറ്റം അറിയിച്ചത്. ഇന്റര്‍ മയാമിയിലെ മെസിയുടെ ഈ ആദ്യ ഗോള്‍ നേട്ടം വ്യത്യസ്തമായ രീതിയില്‍ ആണ് ലെയ്സ് ആഘോഷമാക്കി മാറ്റിയത്. 808-ാമത് ഗോളായിരുന്നു ക്രുസ് അസുലിനെതിരെ മെസി നേടിയത്. അതുകൊണ്ട് തന്നെ 808 ആടുകളെ നിർത്തി മെസ്സിയുടെ മുഖം സൃഷ്ടിച്ചു കൊണ്ടാണ് ലെയ്സ് ഈ ഗോൾ നേട്ടം ആഘോഷമാക്കിയത്.
'മെസി, നിങ്ങള്‍ ഇനിയും ഗോളുകള്‍ കണ്ടെത്തുന്നതിനായി ഞങ്ങള്‍ കുറച്ച് കൂടി ആടുകളെ ചേര്‍ക്കുന്നു’ എന്ന അടിക്കുറിപ്പോടെ ലെയ്സ് തന്നെയാണ് സമൂഹ മാധ്യങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. മത്സരത്തിൻ്റെ ആദ്യ പതിനൊന്നില്‍ മെസിയെ ഇറക്കിയില്ല. ആദ്യ പകുതിയുടെ അവസാനം ഇന്റര്‍ മയാമി മുന്നിൽ എത്തിയെങ്കിലും രണ്ടാം പകുതിയില്‍ ക്രുസ് അസുല്‍ ഒപ്പമെത്തി. മത്സരത്തിൻ്റെ അവസാന മിനിറ്റിലാണ് മെസി മാജിക് സംഭവിച്ചത്. 94-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിന് പുറത്ത് വച്ച് റഫറി ഇന്റര്‍ മയാമിക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. തൻ്റെ ഇടം കാലു കൊണ്ട് മെസി തൊടുത്ത ഷോട്ട് വലയുടെ ഇടത് മൂലയിലേക്ക് പായിപ്പിച്ചപ്പോള്‍ മയാമിയുടെ വിജയ ഗോൾ പിറക്കുകയായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout