ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച് മെസ്സി

ക്ലബിന്‍റെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച സംഭവത്തിൽ പി.എസ്.ജിയോടും ക്ലബിലെ സഹതാരങ്ങളോടും ക്ഷമ ചോദിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. യാത്ര മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നുവെന്നും ഒഴിവാക്കാൻ പറ്റുമായിരുന്നില്ലെന്നും മെസ്സി പറഞ്ഞു. തന്റെ സഹതാരങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുട്ട് ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും മെസ്സി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഖേദ പ്രകടനം നടത്തിയത്.

മെയ് മൂന്നിനാണ് അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച ലയണൽ മെസിക്കെതിരെ പി.എസ്.ജി ക്ലബ് അച്ചടക്ക നടപടി സ്വീകരിച്ചത്. മെസിയെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. അച്ചടക്ക നടപടി നേരിടുന്ന സമയത്ത് മെസിക്ക് കളിക്കാനും പരിശീലനത്തിനും അനുമതി ഉണ്ടായിരുന്നില്ല. മത്സര ശേഷം പതിവു പോലെ ഒരു ദിവസം അവധിയുണ്ടാകുമെന്നാണ് കരുതിയത്. ഈ യാത്ര നേരത്തെ നിശ്ചയിച്ചതായിരുന്നു. അതിനാൽ ഒഴിവാക്കാൻ കഴിഞ്ഞില്ല, നേരത്തെ ഒന്ന് ഒഴിവാക്കിയിരുന്നു, എന്റെ സഹതാരങ്ങളോട് ക്ഷമ ചോദിക്കുന്നു. ക്ലബിന്റെ നടപടികൾക്കായി കാത്തിരിക്കുന്നു, എന്നാണ് മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

More News

ബ്രിജ്‌ഭൂഷണെതിരെ ലൈംഗിക ആരോപണങ്ങളുമായി ഗുസ്തി താരങ്ങൾ

ബ്രിജ്‌ഭൂഷണെതിരെ ലൈംഗിക ആരോപണങ്ങളുമായി ഗുസ്തി താരങ്ങൾ

വിവാദ സിനിമയെ പിന്തുണച്ച് നരേന്ദ്ര മോദി

വിവാദ സിനിമയെ പിന്തുണച്ച് നരേന്ദ്ര മോദി

'ജാക്സൺ ബസാർ യൂത്ത്' ട്രെയിലർ പുറത്തിറങ്ങി

'ജാക്സൺ ബസാർ യൂത്ത്' ട്രെയിലർ പുറത്തിറങ്ങി

ശരദ് പവാര്‍ രാജി പിന്‍വലിച്ചു; എന്‍സിപി അധ്യക്ഷ സ്ഥാനത്ത് തുടരും

ശരദ് പവാര്‍ രാജി പിന്‍വലിച്ചു; എന്‍സിപി അധ്യക്ഷ സ്ഥാനത്ത് തുടരും

മധുര മനോഹര മോഹത്തിലെ പ്രൊമോ ഗാനം പുറത്ത്

മധുര മനോഹര മോഹത്തിലെ പ്രൊമോ ഗാനം പുറത്ത്