സംയുക്ത മേനോൻ പേരിൽ നിന്നും 'മേനോന്‍' ഒഴിവാക്കി

  • IndiaGlitz, [Wednesday,February 08 2023]

തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്നും മേനോൻ എന്ന് ചേർക്കേണ്ടതില്ലെന്നും നടി സംയുക്ത മേനോൻ വ്യക്തമാക്കി. ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് കുറച്ച് കാലങ്ങൾക്ക് മുൻപ് തന്നെ മേനോൻ ഒഴിവാക്കിയിരുന്നു. മേനോൻ പേരിൽ നിന്ന് ഒഴിവാക്കിയതിൽ സംയുക്തയെ അവതാരക അഭിനന്ദിച്ചു. ധനുഷിന്റെ വാത്തിയിൽ ഒരു സ്കൂൾ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഫെബ്രുവരി 17 ന് ചിത്രം പുറത്തിറങ്ങും. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്. പൃഥ്വിരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കടുവയാണ് ഒടുവിൽ റിലീസ് ചെയ്ത സംയുക്തയുടെ മലയാള ചിത്രം.